ഖത്തറിലെ പ്രശസ്ത കമ്പനിയിൽ സെയിൽസ് മേഖലയിലേക്ക് ഒഴിവുകൾ


ദോഹ: ഖത്തറിലെ പ്രമുഖ കമ്പനിയിലേക്ക് സെയിൽസ് മാനേജർ, ഔട്ട്‌ഡോർ സെയിൽസ്‌മാൻ എന്നീ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

പ്രിന്റിംഗ് വിഭാഗത്തിലേക്കാണ് സെയിൽസ് മാനേജർ ഒഴിവുള്ളത്. മാർക്കറ്റിംഗ്, സെയിൽസ് മേഖലയിൽ പ്രിന്റിംഗ് മെറ്റീരിയലുകൾ, ഡിജിറ്റൽ ഉൽപ്പന്നങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.

ഔട്ട്‌ഡോർ സെയിൽസ്‌മാൻ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് മാർക്കറ്റിംഗ്, സെയിൽസ് മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രിന്റിംഗ് ഉപകരണങ്ങൾ, അനുബന്ധ സാമഗ്രികൾ, സ്റ്റേഷനറി ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, കമ്പ്യൂട്ടർ അനുബന്ധ സാമഗ്രികൾ എന്നിവ കൈകാര്യം ചെയ്ത് പരിചയമുള്ളവരായിരിക്കണം. കൂടാതെ ഖത്തർ ഡ്രൈവിംഗ് ലൈസൻസും നിർബന്ധമാണ്.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ info@ajt.qa എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക. കൂടുതൽ വിവരങ്ങൾക്ക് +97455817924 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

 

വളരെ പുതിയ വളരെ പഴയ