ദുബൈ : യുഎഇയിൽ തൊഴിലാളികൾക്ക് അവരുടെ ശമ്പളം വൈകിയാലോ, കിട്ടാതെ പോയാലോ, മറ്റുള്ള ആനുകൂല്യങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലോ സ്വന്തം പേരൊന്നും പുറത്ത് വരാതെ പരാതി നൽകാം. ജോലി നഷ്ടപ്പെടും എന്ന ഭയം ഇല്ലാതെ അതിനായി സഹായിക്കുന്നതാണ് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എംറേറ്റൈസേഷന്റെ (MOHRE) ‘മൈ സാലറി കംപ്ലയിന്റ്’ സേവനം.
ഇത് ഉപയോഗിച്ച് തൊഴിലാളികൾക്ക് സ്വന്തം പേര് വെളിപ്പെടുത്താതെ തന്നെ വേതന സംബന്ധമായ നിയമലംഘനങ്ങൾ റിപോർട്ട് ചെയ്യാം. ഉടമസ്ഥന് പരാതിക്കാരന്റെ പേര് അറിയില്ല. അതുകൊണ്ടുതന്നെ പരാതിക്കാരന് ഭീഷണി നേരിടേണ്ട സാഹചര്യം ഉണ്ടാകില്ല.
മൊഹ്‌റെ അവതരിപ്പിച്ച രഹസ്യമായ ഒരു ശമ്പളപരാതി സംവിധാനം ആണ് ഇത്. നിങ്ങളുടെ ശമ്പളം സ്ഥിരമായി വൈകുകയോ, ശമ്പളം ലഭിക്കാതിരിക്കുകയോ, ഓവർടൈം, എൻഡ് ഓഫ് സർവീസ് ബെനിഫിറ്റ് തുടങ്ങിയവ ലഭിക്കാതെയോ ഇരുന്നാൽ, ഈ സേവനം വഴി നിങ്ങളുടെ പേര് പുറത്താകാതെ തന്നെ അധികൃതർ അന്വേഷണം നടത്തും.
സാധുവായ എമിറേറ്റ്സ് ഐഡി
ലേബർ കാർഡ് നമ്പർ വിവരങ്ങൾ
മുന്‍കൂർ കോടതി കേസുകളോ മറ്റേതെങ്കിലും തൊഴിലുമായി ബന്ധപ്പെട്ട നിലനിൽക്കുന്ന പരാതികളോ ഉണ്ടാകരുത്
പരാതി നൽകുന്നതെങ്ങനെ?
മൊഹ്‌റെ(എം.ഒ.എച്ച്.ആർ.ഇ) ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴി
നടപടിക്രമങ്ങൾ;
വിവരങ്ങൾ നൽകുക–
നിങ്ങളുടെ പാസ്‌പോർട്ട് നമ്പർ, പേര്, നാഷണാലിറ്റി, ജനനതീയതി തുടങ്ങിയവ ഫോമിൽ പൂരിപ്പിക്കുക.
തെളിവുകൾ ഉറപ്പാക്കുക
വാട്ട്സ്ആപ്പ്/ഇമെയിൽ സംഭാഷണങ്ങൾ പരാതിയുടെ നില അറിയാൻ
*MOHRE ആപ്പ്
*MOHRE വെബ്സൈറ്റ്
*WhatsApp (600590000)
*കോൾ സെന്റർ: 80084 ഫ്രീസോൺ തൊഴിലാളികൾക്ക് വ്യത്യസ്തമായ നടപടിക്രമം:
യു.എ.ഇയിൽ ഫ്രീസോണുകളിൽ ജോലി ചെയ്യുന്നവർ, തങ്ങളുടെ പരാതികൾ ആദ്യം ഫ്രീസോൺ അതോറിറ്റിയുടെ മധ്യസ്ഥ ഓഫീസിൽ നൽകണം. അവിടെ നിന്നുമാണ് പരാതി ആദ്യം തീർപ്പാക്കാനുള്ള ശ്രമം നടക്കുന്നത്.
അവിടെ തീർപ്പാകാത്ത പക്ഷം, NOC (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) ലഭിച്ച ശേഷം കോടതി നടപടികളിലേക്ക് പോകാം. ഫ്രീസോൺ ഓഫീസുകൾക്ക് നിർബന്ധമായി തീരുമാനം നടപ്പിലാക്കാനുള്ള അധികാരം ഇല്ല, എന്നാൽ അവർ മധ്യസ്ഥതയ്ക്ക് ശ്രമിക്കും.
തൊഴിൽ നഷ്ടപ്പെടുമോ എന്ന ഭയം കാരണം താൻ അർഹിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും നിഷേധിക്കപ്പെടാൻ കാരണമായിക്കൂടാ എന്നും മോഹ്‌റെയുടെ ഈ രഹസ്യപരമായ സേവനം തൊഴിലാളികൾക്ക് നീതി ലഭിക്കാൻ സുരക്ഷിതമായ വഴിയാണെന്നും അധികൃതർ പറഞ്ഞു.