ദോഹ : മെഡിക്കൽ സേവനങ്ങൾ ഓൺലൈൻ വഴി സജീവമാക്കുന്നതിന് പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി). 2025 ജൂലൈ 20 നാണ് ‘LBAIH’ എന്ന പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കിയത്. ഈ ആപ്പ് ഉപയോഗിച്ച് രോഗികൾക്ക് എളുപ്പത്തിൽ മെഡിക്കൽ സേവനങ്ങൾ നേടിയെടുക്കാം.
ആപ്പ് ഉപയോഗിച്ച് മെഡിക്കൽ അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാം, മെഡിക്കൽ രേഖകൾ എളുപ്പത്തിലും സുരക്ഷിതമായും ആക്‌സസ് ചെയ്യാം, മറ്റ് സേവനങ്ങൾക്കൊപ്പം ആരോഗ്യ വിവരങ്ങളും പരിശോധനാ ഫലങ്ങളും പരിശോധിക്കാനും ഉപയോക്താക്കൾക്ക് സാധിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമാണ്