ന്യൂയോര്‍ക്ക് : ഇസ്രായിലിന് എതിരെ തുറന്നടിച്ചു ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി. ഇസ്രായിൽ ഒരിക്കലും ശത്രുക്കളാൽ ചുറ്റപ്പെട്ട ഒരു രാജ്യമില്ലെന്നും പക്ഷേ മറ്റുള്ള അയൽ രാജ്യങ്ങൾക്ക് ഇസ്രായിൽ ഒരു പൊതു ശത്രുവായി മാറുന്നുവെന്നുമാണ് ഖത്തർ അമീർ പറഞ്ഞത്. ഈ മാസത്തിന്റെ തുടക്കത്തിൽ ഖത്തറിൽ നടന്ന വെടി നിർത്തൽ ചർച്ചയ്ക്കിടെ ഇസ്രായിൽ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞദിവസം യുഎൻ ജനറൽ അസംബ്ലി വാർഷിക സമ്മേളനത്തിൽ നടന്ന പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു ഖത്തർ അമീർ.
നിലവിൽ ഇസ്രായിൽ ഗാസയിൽ തുടരുന്ന വംശഹത്യക്കെതിരെ പ്രതികരിച്ച തമീം ബിൻ ഹമദ് ഇസ്രായിൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനെയും കുറ്റപ്പെടുത്തി.
പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിൽ തടയുന്ന അദ്ദേഹം സമാധാന കരാറുകൾക്കും പരിഗണന നൽകുന്നില്ലയെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ചുറ്റുമുള്ള അറബ് രാജ്യങ്ങളുടെ മേൽ അവരുടെ ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നും അത് എതിർക്കുന്നവരെ ഭീകരവാദികളായിട്ടുമാണ് കാണുന്നതെന്നും അമീർ ചൂണ്ടിക്കാട്ടി.
ഗാസ വെടി നിർത്തൽ ചർച്ചകൾ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഇസ്രായിൽ നടത്തുന്നതെന്നും, അതിനുദാഹരണമാണ് ഖത്തറിൽ നടന്ന ആക്രമണമെന്നും അമീർ വിശേഷിപ്പിച്ചു. വംശഹത്യ അവസാനിപ്പിക്കാൻ ശ്രമിക്കുന്ന ഏതു നയതന്ത്രത്തെയും ഇവർ എതിർക്കുന്നവെന്നും തമീം ബിൻ ഹമദ് വ്യക്തമാക്കി. ഇസ്രായിൽ യുദ്ധം തുടരാനും, ഗാസ പോലെയുള്ള പ്രദേശങ്ങൾ വാസയോഗ്യമല്ലാതാക്കി ജൂത കൂടിയേറ്റ കോളനികൾ വികസിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തർ എന്നും സത്യസന്ധത പുലർത്തണമെന്നും യുദ്ധം അവസാനിപ്പിക്കാനായുള്ള ശ്രമങ്ങളാണ് ഞങ്ങൾ നടത്തുന്നത്. ഇനിയും അത് തുടരും, അതിനായി ഈജിപ്തുമായും അമേരിക്കയുമായുമെല്ലാം സഹകരണം ഉറപ്പുവരുത്തുമെന്നും ഒരിക്കലും അതിനെ തകർക്കാൻ പറ്റില്ല ഖത്തർ അമീർ അറിയിച്ചു.
ദോഹയിലെ ഇസ്രായിൽ ആക്രമണത്തിന് പിന്നാലെ മറ്റു രാജ്യങ്ങൾ നൽകിയ ഐക്യദാർഢ്യത്തിന് ഇദ്ദേഹം നന്ദിയും രേഖപ്പെടുത്തി.