header-ad

കുവൈറ്റില്‍ എണ്ണ ഖനന കേന്ദ്രത്തില്‍ വീണ്ടും അപകടം; കണ്ണൂര്‍ സ്വദേശി മരണപ്പെട്ടു


കുവൈറ്റ്: കുവൈറ്റിലെ എണ്ണ ഖനന കേന്ദ്രത്തില്‍ വീണ്ടും അപകടം. കണ്ണൂർ കൂടാളി സ്വദേശി രാജേഷ് മുരിക്കൻ (38) മരിച്ചു.

നോർത്ത് കുവൈറ്റിലെ അബ്ദല്ലിയില്‍ സ്ഥിതി ചെയ്യുന്ന റൗദതൈൻ റിഗിലാണ് അപകടമുണ്ടായത്.

ഡ്രില്‍ ഹൗസ് തകർന്ന് വീണാണ് അപകടമുണ്ടായത്. പുരുഷോത്തമൻ പിരിയപ്പൻ, സതി അമ്മഞ്ചേരി ദമ്പതികളുടെ മകനാണ് മരിച്ച രാജേഷ്.

 നവംബർ 12ന് കുവൈറ്റിലെ റിഗിലുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ കൊല്ലപ്പെട്ടിരുന്നു. തൃശൂർ, കൊല്ലം സ്വദേശികളാണ് മരണപ്പെട്ടത്.

വളരെ പുതിയ വളരെ പഴയ