ഒമാനിൽ സ്വകാര്യ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ അധ്യാപികയായിരുന്ന പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു


മസ്‌കത്ത്: ഒമാനില്‍ പ്രവാസി മലയാളി മരിച്ചു. പത്തനംതിട്ട അടൂർ ഏഴംകുളം പ്ലാവിളയില്‍ ഫിലിപ് കോശിയുടെ മകളും കൊല്ലം കടമ്പനാട് എടക്കാട് ചെറുതാപ്പില്‍ സി.കെ.തോംസണിന്റെ ഭാര്യയുമായ ചെറുതാപ്പില്‍ വീട്ടില്‍ ഷീബ തോംസണ്‍ (54) ആണ് മരണപ്പെട്ടത്. 

ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഇന്നലെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഷീബ വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.

വർഷങ്ങളായി ഒമാനിലെ സ്വകാര്യ ഇന്റർനാഷനല്‍ സ്‌കൂളില്‍ ടീച്ചറായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു. ശാരീരികാസ്വസ്ഥതയെ തുടർന്ന് മസ്‌കത്ത് റൂവിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഷീബയെ പ്രവേശിപ്പിച്ചിരുന്നത്. അവിടെ വെച്ചാണ് മരണം സംഭവിച്ചത്.

 മസ്‌കത്ത് ഖൗള ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആക്സിഡൻറ്സ് ആൻഡ് ഡിമൈസസ് ഒമാന്റെ നേതൃത്വത്തില്‍ തുടർ നടപടികള്‍ പൂർത്തിയാക്കി ബുധനാഴ്ച രാത്രി നാട്ടിലേക്ക് അയച്ചു.

മാതാവ്: സൂസൻ കോശി. മക്കള്‍: ജ്യോതിഷ് തോംസണ്‍ (ബംഗളൂരു), തേജസ് തോംസണ്‍ (യു.കെ). സഹോദരങ്ങള്‍: ഷോബിൻ (ദുബായ്), ഷീജ സൂസൻ തോമസ് (കുവൈത്ത്). ആക്സിഡൻറ്സ് ആൻഡ് ഡിമൈസസ് ഒമാൻ എക്സിക്യൂട്ടീവ് അംഗം ഡെന്നി രാജന്റെ ബന്ധു കൂടിയാണ് മരണപ്പെട്ട ഷീബ തോംസണ്‍.

മറ്റൊരു സംഭവത്തില്‍ ക്രൊയേഷ്യയില്‍ ജോലിക്കിടയില്‍ അശമന്നൂർ സ്വദേശി കുഴഞ്ഞു വീണു മരിച്ചു. 

പുല്ലൻ വീട്ടില്‍ സജി പത്രോസ് (49) ആണു മരിച്ചത്. 3 മാസം മുൻപാണ് സജി ജോലിക്കായി വിദേശത്തേക്കു പോയത്. സംസ്കാരം പിന്നീട്. ഭാര്യ പഴങ്ങനാട് കോയിക്കര മെല്‍ജി. (നഴ്സ്, ഇസ്രായേല്‍). മക്കള്‍: സ്മിത്ത് പീറ്റർ, സ്മിയ മരിയ.

വളരെ പുതിയ വളരെ പഴയ