header-ad

സൗദിയിൽ നികുതി വർദ്ധിപ്പിക്കാൻ ഉടൻ നീക്കമില്ല: ധനമന്ത്രി മുഹമ്മദ് അൽ-ജദ്ആൻ

 


റിയാദ്: സമീപകാലത്തൊന്നും സൗദി അറേബ്യയിൽ നികുതികൾ വർദ്ധിപ്പിക്കാൻ നീക്കമില്ലെന്ന് ധനമന്ത്രി മുഹമ്മദ് അൽ-ജദ്ആൻ വ്യക്തമാക്കി. റിയാദിൽ നടന്ന 'ബജറ്റ് 2026 ഫോറത്തിൽ' പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സാമ്പത്തികരംഗം എണ്ണയിതര വരുമാനത്തെ ആശ്രയിച്ച് ശക്തമായി വളരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

എണ്ണയിതര വരുമാനം 56 ശതമാനമായി

സമ്പദ്‌വ്യവസ്ഥയിലെ എണ്ണയിതര പ്രവർത്തനങ്ങൾ നിലവിൽ ഏകദേശം 56 ശതമാനമായി ഉയർന്നിട്ടുണ്ട്. വരും കാലയളവിൽ ഈ അനുപാതം കൂടുതൽ വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും മന്ത്രി അറിയിച്ചു.

MSME മേഖലയിൽ വൻ കുതിപ്പ്

രാജ്യത്തെ മൈക്രോ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ (MSMEs) വളർച്ചയിലും അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. 2016-നും 2025 മധ്യത്തിനും ഇടയിൽ ഈ സ്ഥാപനങ്ങളുടെ എണ്ണം 294 ശതമാനം വർധിച്ച് 17 ലക്ഷത്തിൽ എത്തി. ഈ ശക്തമായ വളർച്ച സൗദി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിച്ചതായും ധനമന്ത്രി കൂട്ടിച്ചേർത്തു

വളരെ പുതിയ വളരെ പഴയ