സൗദിയില്‍ അഞ്ചു ഡ്രൈവിംഗ് സ്‌കൂളുകള്‍ കൂടി സ്ഥാപിക്കുന്നു


 ജിദ്ദ: സൗദിയില്‍ അഞ്ചു ഡ്രൈവിംഗ് സ്‌കൂളുകള്‍ കൂടി സ്ഥാപിക്കാന്‍ ട്രാഫിക് ഡയറക്ടറേറ്റിന് പദ്ധതി. റിയാദ്, ദമാം, അല്‍ഖുര്‍മ, അല്‍ഖഫ്ജി, അല്‍ബൈദാ എന്നിവിടങ്ങളിലാണ് പുതുതായി അഞ്ചു ഡ്രൈവിംഗ് സ്‌കൂളുകള്‍ സ്ഥാപിക്കുന്നത്.

ഡ്രൈവിംഗ് സ്‌കൂളുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കാനുള്ള നിബന്ധനകളും മാനദണ്ഡങ്ങളും ലഭിക്കുന്നതിന് ഒരു മാസത്തിനകം ട്രാഫിക് ലൈസന്‍സിംഗ് വകുപ്പുമായി ഇ-മെയിലില്‍ ബന്ധപ്പെട്ട് അപേക്ഷിക്കണമെന്ന്, ഡ്രൈവിംഗ് സ്‌കൂളുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികളോടും സ്ഥാപനങ്ങളോടും ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

വളരെ പുതിയ വളരെ പഴയ