header-ad

വടക്കൻ സൗദി അറേബ്യയില്‍ കാലാവസ്ഥ പ്രതിഭാസം: മരുഭൂമികളില്‍ അപൂര്‍വ മഞ്ഞുവീഴ്ച


സൗദി അറേബ്യ: സാധാരണ ഗതിയിൽ കനത്ത ചൂടും വരണ്ട മരുഭൂമികളും കാണപ്പെടുന്ന സൗദി അറേബ്യയില്‍ അപൂർവമായൊരു കാലാവസ്ഥ പ്രതിഭാസത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്.

ശൈത്യകാലത്ത് രാജ്യത്തിന്റെ ചില ഭാഗങ്ങള്‍ കനത്ത മഞ്ഞു വീഴ്ചയില്‍ വെളുത്ത് മൂടപ്പെട്ട നിലയിലാണ്. വടക്കൻ സൗദി അറേബ്യയിലാണ് അപ്രതീക്ഷിതമായ മഞ്ഞു വീഴ്ച റിപ്പോർട്ട് ചെയ്യുന്നത്. 

തബൂക്ക് പ്രവിശ്യ, ജബല്‍ അല്‍-ലോസ് പോലുള്ള പർവത പ്രദേശങ്ങള്‍, ഹെയില്‍ മേഖലയും ചില ഉള്‍നാടൻ പ്രദേശങ്ങളിലുമാണ് മഞ്ഞു വീഴ്ച അനുഭവപ്പെടുന്നത്. ജബല്‍ അല്‍-ലോസിലെ 2600 മീറ്റർ ഉയരമുളള പ്രദേശമായ ട്രോജന മഞ്ഞില്‍ പുതഞ്ഞ നിലയിലാണ് കാണപ്പെടുന്നത്.

ഇവിടങ്ങളില്‍ പുലർച്ചെ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിനും താഴെയായി. മഞ്ഞുകട്ടകളും മഞ്ഞു വീഴ്ചയും ശക്തമായി അനുഭവപ്പെട്ടു. സാധാരണയായി സൗദി അറേബ്യയില്‍ മഴ വളരെ കുറവാണ്. 

എന്നാല്‍ നിരവധി പ്രദേശങ്ങളില്‍ വ്യാപകമായ മഴയും അനുഭവപ്പെടുന്നുണ്ട്. ബിർ ബിൻ ഹെർമാസ്, അല്‍ അയിന, അമ്മാർ, അല്‍ഉല ഗവർണറേറ്റ്, ഷഖ്‌റ എന്നിവിടങ്ങളിലും പ്രാന്ത പ്രദേശങ്ങളിലും നേരിയതോ മിതമായതോ ആയ മഴ പെയ്തു.

വളരെ പുതിയ വളരെ പഴയ