header-ad

ആരാധനാലയങ്ങളുടെ സാന്ദ്രതയിൽ ബഹ്‌റൈന് ഗിന്നസ് ലോക റെക്കോർഡ്; മതസൗഹാർദ്ദത്തിന്റെ ആഗോള മാതൃക

 


മനാമ: വിസ്തൃതിയുടെ അനുപാതത്തിൽ ഏറ്റവും കൂടുതൽ ആരാധനാലയങ്ങളുള്ള രാജ്യമെന്ന ഗിന്നസ് ലോക റെക്കോർഡ് ബഹ്‌റൈന്. ഒരു ചതുരശ്ര കിലോമീറ്ററിൽ 2.577 ആരാധനാലയങ്ങൾ എന്ന നിരക്കിലാണ് രാജ്യം ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. മതസ്വാതന്ത്ര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും ആഗോള കേന്ദ്രമെന്ന നിലയിൽ ബഹ്‌റൈന്റെ സ്ഥാനം ഉറപ്പിക്കുന്നതാണ് ഈ അംഗീകാരം.

മനാമയിലെ ഷെറാട്ടൺ ഹോട്ടലിൽ 'കിംഗ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ കോ-എക്സിസ്റ്റൻസ് ആൻഡ് ടോളറൻസ്' സംഘടിപ്പിച്ച ചടങ്ങിൽ ഗിന്നസ് വേൾഡ് റെക്കോർഡ് പ്രതിനിധികൾ ഔദ്യോഗിക സർട്ടിഫിക്കറ്റ് കൈമാറി. ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രിയും സെന്റർ ചെയർമാനുമായ ഡോ. ഷെയ്ഖ് അബ്ദുല്ല ബിൻ അഹമദ് അൽ ഖലീഫ റെക്കോർഡ് നേട്ടം സ്ഥിരീകരിച്ചു.

ഐക്യരാഷ്ട്രസഭ അംഗീകരിച്ച 'സമാധാനപരമായ സഹവർത്തിത്വത്തിന്റെ അന്താരാഷ്ട്ര ദിനാഘോഷ'ത്തിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ബഹ്‌റൈന്റെ മുൻകൈയിൽ 162 രാജ്യങ്ങളുടെ പിന്തുണയോടെയാണ് മാർച്ച് 4 അന്താരാഷ്ട്ര സഹവർത്തിത്വ ദിനമായി യുഎൻ പൊതുസഭ പ്രഖ്യാപിച്ചത്. ഉന്നത ഉദ്യോഗസ്ഥർ, നയതന്ത്ര പ്രതിനിധികൾ, വിവിധ മതനേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

 

വളരെ പുതിയ വളരെ പഴയ