header-ad

ഇന്ത്യക്കാർക്ക് ഇനി ജർമ്മനിയിലേക്ക് വിസയില്ലാതെ പറക്കാം; വിസ രഹിത ട്രാൻസിറ്റ് സൗകര്യം പ്രഖ്യാപിച്ചു

 


ജർമ്മനി: ഇന്ത്യൻ വിദേശയാത്രക്കാർക്ക് വലിയ ആശ്വാസമേകുന്ന പ്രഖ്യാപനവുമായി ജർമ്മനി. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഇനിമുതൽ ജർമ്മനി വഴി യാത്ര ചെയ്യാൻ ട്രാൻസിറ്റ് വിസ ആവശ്യമില്ല. ജർമ്മനി വഴി യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും യാത്ര ചെയ്യുന്നത് കൂടുതൽ സുഗമമാക്കാൻ ഈ തീരുമാനം സഹായിക്കും.

ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസിന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനത്തിനിടെയാണ് ഈ സുപ്രധാന പ്രഖ്യാപനമുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം നടത്തിയ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് വിസ രഹിത ട്രാൻസിറ്റ് സൗകര്യം ഔദ്യോഗികമായി അറിയിച്ചത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനും ജനങ്ങൾ തമ്മിലുള്ള സമ്പർക്കം വർദ്ധിപ്പിക്കുന്നതിനും ഈ നീക്കം വലിയ പങ്കുവഹിക്കും. അന്താരാഷ്ട്ര വിമാനയാത്രകളിൽ ജർമ്മനിയെ ഒരു പ്രധാന കണക്റ്റിവിറ്റി ഹബ്ബായി ഉപയോഗിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് വിസ നടപടിക്രമങ്ങളിലെ കാലതാമസവും അധിക ചിലവും ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും.


 

വളരെ പുതിയ വളരെ പഴയ