header-ad

യുഎഇ വിപണിയിലും റെക്കോർഡുകൾ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു


യുഎഇ: യു.എ.ഇ വിപണിയിലും സ്വർണവില റെക്കോർഡ് മറികടന്ന് കുതിക്കുന്നു. ചരിത്രത്തില്‍ ആദ്യമായി 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 555 ദിർഹം പിന്നിട്ടു.

സുരക്ഷിത്വം മുൻനിർത്തി കൂടുതല്‍ പേർ സ്വർണത്തില്‍ നിക്ഷേപിക്കുന്ന സാഹചര്യത്തിലാണ് സ്വർണവില കുതിക്കുന്നത്.

ഒറ്റ ദിവസം കൊണ്ട് ഗ്രാമിന് 12 ദിർഹം 50 ഫില്‍സ് ഉയർന്നാണ് സ്വർണവില 555 ദിർഹം 75 ഫില്‍സിലേക്ക് എത്തിയത്. 24 കാരറ്റ് സ്വർണത്തിന് ആദ്യമായാണ് യുഎഇയില്‍ 555 ദിർഹം പിന്നിടുന്നത്. 

സമാന രീതിയില്‍ 22 കാരറ്റ്, 21 കാരറ്റ്, 18 കാരറ്റ്, 14 കാരറ്റ് സ്വർണത്തിന്റെയും വില ഉയർന്നിട്ടുണ്ട്. 439 ദിർഹം 50 ഫില്‍സാണ് 21 കാരറ്റിന്റെ വില. ഗ്രാമിന് 423 ദിർഹം, 330 ദിർഹം എന്നിങ്ങനെയാണ് 18 കാരറ്റിനും, 14 കാരറ്റിനും വില എത്തി നില്‍ക്കുന്നത്.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,600 ഡോളർ എന്ന റെക്കോർഡ് നിലവാരം ആദ്യമായി പിന്നിട്ടതാണ് യുഎഇയിലും വില കുതിച്ചുയരാൻ പ്രധാന കാരണം.

​ഇന്നത്തെ ഏകദേശ സ്വർണനിരക്ക് (യുഎഇ):

സ്വർണം (Gold Type) വില / ഗ്രാമിന് (AED)

24 കാരറ്റ് 554.00 - 555.75

22 കാരറ്റ് 513.00 - 514.75

21 കാരറ്റ് 491.75

18 കാരറ്റ് 421.50

(ശ്രദ്ധിക്കുക: വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വിലയിൽ നേരിയ വ്യത്യാസങ്ങൾ ഉണ്ടാകാം.)

അന്താരാഷ്ട്ര തലത്തില്‍ ഉടലെടുക്കുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥയും യു.എസ്. ഫെഡറല്‍ റിസർവ് പലിശ നിരക്ക് വെട്ടിക്കുറച്ചേക്കുമെന്ന വാർത്തകളുമാണ് സ്വർണവില കുതിക്കാൻ കാരണമായി വിലയിരുത്തുന്നത്. 

ഏറ്റവും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ പലരും വൻതോതില്‍ സ്വർണം മുതലിറക്കാൻ തുടങ്ങിയതോടെ ഡിമാൻഡും വിലയും കുത്തനെ ഉയരുകയാണ്.

 റെക്കോർഡുകള്‍ മറികടന്ന് വില കുതിക്കുന്ന പശ്ചത്താലത്തില്‍ സ്വർണാഭാരണ വിപണിയില്‍ ഉപഭോക്താക്കള്‍ കൂടുതലായി ലൈറ്റ് വെയ്റ്റ് ആഭരണങ്ങളെ ആശ്രയിക്കുന്ന പ്രവണതയും വർധിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകള്‍ വെളിപ്പെടുത്തുന്നത്.

വില വർധനവിന് പിന്നിലെ പ്രധാന കാരണങ്ങൾ:

​ആഗോള രാഷ്ട്രീയ സാഹചര്യം: ഇറാനുമായുള്ള വ്യാപാരത്തിന്മേൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 25% താരിഫ് ഭീഷണിയും അനുബന്ധമായ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കുന്നു.

​ഫെഡറൽ റിസർവ് നിലപാടുകൾ: അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ സ്വതന്ത്രമായ പ്രവർത്തനത്തെക്കുറിച്ചുള്ള ആശങ്കകളും പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകളും സ്വർണവില ഉയരാൻ കാരണമായി.

​സുരക്ഷിത നിക്ഷേപം: വിപണിയിലെ അസ്ഥിരത കണക്കിലെടുത്ത് സുരക്ഷിത നിക്ഷേപം (Safe Haven) എന്ന നിലയിൽ സ്വർണത്തിന് ഡിമാൻഡ് വർധിച്ചു.

​കേരളത്തിലും സമാനമായി സ്വർണവില സർവ്വകാല റെക്കോർഡിൽ എത്തി നിൽക്കുകയാണ്. ഒരു പവൻ സ്വർണത്തിന് കേരളത്തിൽ 1.04 ലക്ഷം രൂപയോളമാണ് ഇന്നത്തെ ശരാശരി വില.

വളരെ പുതിയ വളരെ പഴയ