header-ad

റിയാദില്‍ മലയാളി ദമ്പതികളുടെ ഒന്നര വയസ്സുകാരൻ മകൻ മരിച്ചു


റിയാദ്: റിയാദിലെ ശുമൈസിയില്‍ താമസിക്കുന്ന മലയാളി ദമ്പതികളുടെ മകൻ മരിച്ചു. ആലുവ സ്വദേശി കബീർ - സില്‍സിലത്ത് ദമ്പതികളുടെ മകൻ യഹിയ (ഒന്നര വയസ്സ്) ആണ് മരിച്ചത്.

ശുമൈസി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുഞ്ഞിന്റെ അന്ത്യം സംഭവിച്ചത്. റിയാദില്‍ തന്നെ ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

ദീർഘകാലമായി റിയാദിലുള്ള ഈ ദമ്പതികള്‍ക്ക് ബിലാല്‍, ഇക്ബാല്‍, ഹിബ കബീര്‍ എന്നീ മക്കള്‍ കൂടിയുണ്ട്. 

മൃതദേഹം ഖബറടക്കുന്നതിനാവശ്യമായ നിയമ നടപടികള്‍ പൂർത്തിയാക്കാൻ റിയാദ് വെല്‍ഫെയർ വിങ്ങ് ചെയർമാൻ റഫീഖ് മഞ്ചേരി, മലപ്പുറം ജില്ലാ വെല്‍ഫെയർ വിങ്ങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനർ റിയാസ് തിരൂർക്കാട്, ഷറഫു തേഞ്ഞിപ്പലം, ഫർഹാൻ കാരക്കുന്ന്, ജുനൈദ് താനൂർ, സെബി (ശുമൈസി ആശുപത്രി) എന്നിവരോടൊപ്പം റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രവർത്തകരും രംഗത്തുണ്ട്.

വളരെ പുതിയ വളരെ പഴയ