റഷ്യൻ പട്ടാള ജനറലിനെ വെടിവച്ചു കൊല്ലാൻ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ ദുബായില്‍ അറസ്റ്റില്‍. റഷ്യൻ പൗരനായ ഇയാളെ റഷ്യക്കു കൈമാറി.
റഷ്യയിലെ മിലിട്ടറി ഇന്റലിജൻസ് വിഭാഗമായ ജിആർയുവിന്റെ ഡെപ്യൂട്ടി ഡയറക്ടർ ലഫ്. ജനറല്‍ വ്ലാഡിമിർ അലക്സിയേവ് വെള്ളിയാഴ്ചയാണു വധശ്രമം നേരിട്ടത്. മോസ്കോയിലെ അപ്പാർട്ട്മെന്റില്‍ വച്ച് നിരവധി തവണ വെടിയേറ്റ ജനറല്‍ ആശുപത്രിയിലാണ്.
സമാധാന നീക്കങ്ങള്‍ അട്ടിമറിക്കാൻ ഉദ്ദേശിച്ചുള്ള സംഭവത്തിനു പിന്നില്‍ യുക്രെയ്നാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ആരോപിച്ചു.
എന്നാല്‍, യുക്രെയ്ൻ ആരോപണം നിഷേധിച്ചു.യുക്രെയ്ൻ അധിനിവേശം ആരംഭിച്ച ശേഷം റഷ്യയുടെ ഒട്ടേറെ പട്ടാള മേധാവിമാർ വധിക്കപ്പെട്ടിട്ടുണ്ട്.

