റിയാദ്: അറബ് രാജ്യങ്ങളിൽ ഈ വർഷത്തെ വിശുദ്ധ റമദാൻ വ്രതാനുഷ്ഠാനം ഫെബ്രുവരി 19 വ്യാഴാഴ്ച ആരംഭിക്കാൻ സാധ്യതയെന്ന് ഗോളശാസ്ത്ര നിരീക്ഷകർ. ശൈത്യകാലത്താണ് ഇത്തവണ റമദാൻ എത്തുന്നത് എന്നതിനാൽ വിശ്വാസികൾക്ക് വ്രതസമയത്തിൽ ഇളവ് ലഭിക്കുമെന്നതാണ് ഈ വർഷത്തെ പ്രത്യേകത.
മാസപ്പിറവി നിരീക്ഷണം
* ഫെബ്രുവരി 17 (ശഅ്ബാൻ 29): ചൊവ്വാഴ്ച സൂര്യാസ്തമയ സമയത്ത് ചന്ദ്രൻ ദൃശ്യമാകാൻ സാധ്യതയില്ലെന്ന് ശാസ്ത്രീയ വിലയിരുത്തലുകൾ സൂചിപ്പിക്കുന്നു.
* ഫെബ്രുവരി 18: ബുധനാഴ്ച ശഅ്ബാൻ 30 പൂർത്തിയാക്കും.
* ഫെബ്രുവരി 19: വ്യാഴാഴ്ച റമദാൻ ഒന്നായി കണക്കാക്കപ്പെടുന്നു
കുറഞ്ഞ വ്രതസമയം, നേരത്തെ എത്തുന്ന പെരുന്നാൾ
മുൻവർഷങ്ങളെ അപേക്ഷിച്ച് പകലിന് ദൈർഘ്യം കുറവായതിനാൽ ഏകദേശം 13 മണിക്കൂർ മാത്രമായിരിക്കും ആദ്യ ദിനങ്ങളിലെ വ്രതസമയം. ഈ ഗണനമനുസരിച്ച് മാർച്ച് 20-ന് ഈദുൽ ഫിത്വർ (ചെറിയ പെരുന്നാൾ) ആഘോഷിക്കാനാണ് സാധ്യത.
ശ്രദ്ധിക്കുക: വ്രതാരംഭം സംബന്ധിച്ച അന്തിമ തീരുമാനം അതത് രാജ്യങ്ങളിലെ ചന്ദ്രദർശന സമിതികളുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് വിധേയമായിക്കും.

