header-ad

യുഎഇയില്‍ അനധികൃത ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ്; 230 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂട്ടിച്ച് മന്ത്രാലയം (MOHRE)


യു എ ഇ: യുഎഇയില്‍ ലൈസൻസില്ലാതെ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് സേവനങ്ങള്‍ പ്രോത്സാഹിപ്പിച്ച 230 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂട്ടിച്ച്‌ മാനവ വിഭവ ശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം.

 (യുഎഇയില്‍ ലൈസൻസില്ലാതെ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് സേവനങ്ങള്‍ പ്രോത്സാഹിപ്പിച്ച 230 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂട്ടിച്ച്‌ മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം (MOHRE).

2025-ല്‍ ഫെബ്രുവരി 11 ബുധനാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരമാണ് മന്ത്രാലയത്തിന്റെ കർശന നടപടി. 

മന്ത്രാലയത്തില്‍ നിന്ന് ആവശ്യമായ ലൈസൻസുകള്‍ നേടാതെയും അംഗീകൃത റിക്രൂട്ട്മെന്റ് ഓഫീസുകളുമായി യാതൊരു ബന്ധവുമില്ലാതെയും പ്രവർത്തിച്ച അക്കൗണ്ടുകള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ഇത്തരം അനധികൃത ഇടപാടുകള്‍ ഗാർഹിക തൊഴിലാളി നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്നും ഇത് തൊഴിലുടമകള്‍ക്ക് കടുത്ത നിയമപരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

 ലൈസൻസില്ലാത്ത ഏജൻസികള്‍ വഴി തൊഴിലാളികളെ നിയമിക്കുന്നത് കുടുംബങ്ങള്‍ക്ക് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.

നിർബന്ധിത മെഡിക്കല്‍ പരിശോധനകള്‍, ക്രിമിനല്‍ പശ്ചാത്തല പരിശോധനകള്‍, പെരുമാറ്റ ദൂഷ്യ പരിശോധനകള്‍ തുടങ്ങിയവ ഇത്തരം ഇടപാടുകളില്‍ പാലിക്കപ്പെടാറില്ല. 

ഇത് ഭാവിയില്‍ ഗാർഹിക സുരക്ഷയെ ബാധിക്കുമെന്നതിലുപരി, നിയമപരമായ കരാറുകളുടെ അഭാവം മൂലം തൊഴിലുടമകളുടെ അവകാശങ്ങള്‍ നഷ്ടപ്പെടാനും കാരണമാകും. 

അതിനാല്‍, കൃത്യമായ സേവന നിലവാരവും അംഗീകൃത നിരക്കുകളും ഉറപ്പുനല്‍കുന്ന മന്ത്രാലയത്തിന്റെ പട്ടികയിലുള്ള റിക്രൂട്ട്മെന്റ് ഓഫീസുകളെ മാത്രം ആശ്രയിക്കാൻ സ്വദേശികളോടും താമസക്കാരോടും അധികൃതർ നിർദ്ദേശിച്ചു.

സോഷ്യല്‍ മീഡിയ വഴിയുള്ള തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്നും നെഗറ്റീവ് രീതിയിലുള്ള റിക്രൂട്ട്മെന്റ് പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 600590000 എന്ന നമ്പറില്‍ ഉടൻ വിവരമറിയിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു. അംഗീകൃത ഓഫീസുകളുടെ പട്ടിക മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. 

സുരക്ഷിതവും ആരോഗ്യകരവുമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാൻ മന്ത്രാലയത്തിന്റെ നിബന്ധനകള്‍ക്കനുസൃതമായി പ്രവർത്തിക്കുന്ന പരിശീലനം ലഭിച്ച തൊഴിലാളികളെ മാത്രം നിയമിക്കണമെന്ന് ഭരണകൂടം ഓർമ്മിപ്പിച്ചു.

വളരെ പുതിയ വളരെ പഴയ