റിയാദ്: സൗദി അറേബ്യയിലുടനീളം ഇന്ന് മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന (ഇസ്തിസ്ഖാ) നടക്കും. സൽമാൻ രാജാവിന്റെ പ്രത്യേക ആഹ്വാനപ്രകാരം രാജ്യത്തെ എല്ലാ പ്രവിശ്യകളിലും പ്രാർത്ഥനാ ചടങ്ങുകൾ സംഘടിപ്പിക്കുമെന്ന് സൗദി റോയൽ കോർട്ട് അറിയിച്ചു.
മഴ ലഭിക്കാതെ വരൾച്ച നേരിടുന്ന സാഹചര്യങ്ങളിൽ പ്രവാചകചര്യ പിൻപറ്റിയാണ് ഇസ്തിസ്ഖാ നമസ്കാരം നടത്തുന്നത്. വിശ്വാസികൾ പശ്ചാത്തപിക്കുകയും പാപമോചനം തേടുകയും ചെയ്യണമെന്ന് റോയൽ കോർട്ട് പ്രസ്താവനയിൽ അഭ്യർത്ഥിച്ചു. നന്മകൾ പ്രവർത്തിച്ചും ദാനധർമ്മങ്ങൾ നൽകിയും സർവ്വശക്തനോട് കരുണയ്ക്കായി പ്രാർത്ഥിക്കാൻ വിശ്വാസികളോട് അധികൃതർ ആഹ്വാനം ചെയ്തു.
രാജ്യത്തെ പ്രധാന പള്ളികളിലും ഈദ് ഗാഹുകളിലും പ്രാർത്ഥനയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

