header-ad

ട്രെയിലര്‍ ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; സുരക്ഷാ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറത്ത് വിട്ട് കുവൈത്ത്


കുവൈത്ത് സിറ്റി: കുവൈത്തില്‍ ട്രെയിലർ വാഹങ്ങള്‍ക്ക് പുതിയ നിബന്ധനകള്‍ പുറപ്പെടുവിച്ച്‌ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്സ് സെക്ടർ.

2015 ലെ മന്ത്രിസഭാ ഉത്തരവനുസരിച്ച്‌ റോഡ് സുരക്ഷ ഉറപ്പാക്കാൻ എല്ലാ വ്യവസ്ഥകളും കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

ട്രെയിലർ വാഹനങ്ങള്‍ മണിക്കൂറില്‍ 60 കിലോ മീറ്ററില്‍ കൂടുതലായി സഞ്ചരിക്കരുത്. ട്രെയിലറിനുള്ളില്‍ യാത്രക്കാരെ കയറ്റുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.

 ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍, റിഫ്ലക്ടീവ് ടേപ്പ്, പ്രവർത്തനക്ഷമമായ ലൈറ്റിംഗ് സംവിധാനം എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം.

കയറ്റുമതി ചെയ്യുന്ന സാധനങ്ങള്‍ ശരിയായി കെട്ടിയുറപ്പിക്കണം. ട്രെയിലറിന്റെ ഉയരം 4 മീറ്ററില്‍ കവിയരുത്. വാഹനവും ട്രെയിലറും ചേർന്നുള്ള ആകെ നീളം 15 മീറ്ററില്‍ കൂടുതലാകരുത്. ട്രെയിലറിന്റെ പരമാവധി വീതി 260 സെന്റി മീറ്ററാണ്.

കൂടാതെ, അധിക സൈഡ് മിററുകള്‍, ടോയിംഗ് ഹിച്ച്‌, സുരക്ഷാ ചെയിനുകള്‍ എന്നിവ പരിശോധിച്ച്‌ ഉറപ്പു വരുത്തണം. നിയമ ലംഘനം നടത്തിയാല്‍ കർശനമായ നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

വളരെ പുതിയ വളരെ പഴയ