header-ad

റമദാൻ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ച്‌ റോയല്‍ ഒമാൻ പൊലീസ്


മസ്‌കത്ത്: റമദാനിലെ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ച്‌ റോയല്‍ ഒമാൻ പൊലീസ്(ആർഒപി). 

വിവിധ ആർഒപി ഡിവിഷനുകളിലെ പ്രവൃത്തി സമയമാണ് ഡയറക്ടറേറ്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി ഇൻഫർമേഷൻ പ്രഖ്യാപിച്ചത്.

ഞായറാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ 7:30 മുതല്‍ ഉച്ചക്ക് 12:30 വരെയാണ് പ്രവൃത്തി സമയം. 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷനുകള്‍ പതിവു പോലെ ജോലികള്‍ തുടരുമെന്നും അധികൃതർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ