ദുബായ്: റമദാനിൽ ഗതാഗതം സുഗമമാക്കുന്നതിനായി ടോൾ നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് സാലിക് (Salik) . 2026-ലെ റമദാനിലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്.
പുതിയ നിരക്ക് അനുസരിച്ച്, തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയുള്ള സമയങ്ങളിൽ 6 ദിർഹമാണ് ടോൾ നിരക്ക്. തിരക്ക് കുറഞ്ഞ സമയങ്ങളിൽ (രാവിലെ 7 മുതൽ 9 വരെ, വൈകുന്നേരം 5 മുതൽ പുലർച്ചെ 2 വരെ) 4 ദിർഹമായിരിക്കും നിരക്ക്. പുലർച്ചെ 2 മുതൽ രാവിലെ 7 വരെ ടോൾ ഉണ്ടായിരിക്കുന്നതല്ല.
ഞായറാഴ്ചകളിൽ (പൊതു അവധികൾ, പ്രധാന ഇവന്റുകൾ ഒഴികെ) 4 ദിർഹമായിരിക്കും ടോൾ നിരക്ക്. പുലർച്ചെ 2 മുതൽ രാവിലെ 7 വരെ ടോൾ ഉണ്ടായിരിക്കുന്നതല്ല.
റമദാനിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വ്യത്യാസം വരുന്നതുകൊണ്ട് ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ഈ നിയമം സഹായിക്കുമെന്നാണ് സാലിക് ന്റെ പ്രതീക്ഷ.

