header-ad

പൊതുയിടങ്ങളില്‍ പരസ്യമായി 'റമദാൻ നോമ്പ്' ലംഘിച്ചാല്‍ പണി കിട്ടും ഉറപ്പ്; കര്‍ശന നിര്‍ദ്ദേശവുമായി കുവൈത്ത്


കുവൈത്ത്: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച്‌ കുവൈത്തില്‍ സമഗ്രമായ സുരക്ഷാ, സേവന പദ്ധതിക്ക് ആഭ്യന്തര മന്ത്രാലയം തുടക്കം കുറിച്ചു.

പൊതു ഇടങ്ങളില്‍ നോമ്പ് ലംഘിക്കുന്നവർക്ക് ഒരു മാസം വരെ തടവോ 100 ദിനാർ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്നതാണ്.

 നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് മാർക്കറ്റുകളിലും പള്ളികള്‍ക്ക് സമീപവുമുള്ള നിരീക്ഷണ ക്യാമറകള്‍ തെളിവായി സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

വാണിജ്യ വിപണികളിലും പള്ളികള്‍ക്ക് സമീപവുമുള്ള ആത്മീയ അന്തരീക്ഷം ചൂഷണം ചെയ്യുന്ന യാചകരെ ലക്ഷ്യമിട്ടുള്ള പരിശോധനകളും പദ്ധതിയുടെ ഭാഗമായി ശക്തമാക്കിയിട്ടുണ്ട്.

 1968 ലെ 44-ാം നമ്പർ നിയമം അനുസരിച്ചാണ് പരസ്യമായി നോമ്പ് തുറക്കുന്നവർക്കെതിരെ അധികൃതർ നടപടി സ്വീകരിക്കുന്നത്.

 വിശുദ്ധ മാസത്തിലെ മതപരമായ ആചാരങ്ങള്‍ക്കും പൊതുസമാധാനത്തിനും ഭംഗം വരുത്തുന്ന പ്രവണതകളെ കർശനമായി നേരിടാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ നടപടി.

വളരെ പുതിയ വളരെ പഴയ