header-ad

സൗദിയിലെ ജ്വല്ലറിയില്‍ നിന്നും 5 കോടിയുടെ സ്വര്‍ണം മോഷ്ടിച്ച പ്രതി കൊയിലാണ്ടിയില്‍ പിടിയില്‍


 സൗദി അറേബ്യയില്‍ മലപ്പുറം സ്വദേശികള്‍ നടത്തുന്ന ജൂവലറിയില്‍ നിന്നും സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിയെ കോഴിക്കോട് കൊയിലാണ്ടിയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു.

കാപ്പാട് കണ്ണങ്കടവ് പരീക്കണ്ടി പറമ്പില്‍ സല്‍മാന്‍ ഫാരിസെന്ന യുവാവാണ് അറസ്റ്റിലായത്. ജൂവലറിയില്‍ നിന്നും അഞ്ചു കോടി രൂപയുടെ സ്വര്‍ണം മൂന്ന് ജീവനക്കാര്‍ ചേര്‍ന്ന് മോഷ്ടിച്ചെന്നാണ് കേസ്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 10നാണ് കേസിനാസ്പദമായ സംഭവം. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. മറ്റ് രണ്ട് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ