header-ad

ഇറാന്‍റെ കടലാക്രമണത്തില്‍ സുല്‍ത്താൻ ഖാബൂസ് തുറമുഖത്തില്‍ ഡ്രോണ്‍ ബോട്ട് ആക്രമണം; സ്ഫോടനത്തില്‍ കപ്പല്‍ തകര്‍ന്നു, ഇന്ത്യാക്കാരന് ജീവൻ നഷ്ടം


മനാമ: ഒമാൻ തീരത്ത് സുല്‍ത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ബോട്ട് ഉപയോഗിച്ച്‌ ഇറാൻ നടത്തിയ ആക്രമണത്തില്‍ ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു.

ആക്രമണത്തെത്തുടർന്ന് കപ്പലിന് തീപിടിക്കുകയും വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. ആക്രമണ സമയത്ത് കപ്പലില്‍ 16 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. 

ഇതില്‍ ഒരാളാണ് കൊല്ലപ്പെട്ടത്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നതേയുള്ളു. കപ്പലില്‍ തീ പടർന്നതിനെത്തുടർന്ന് ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. പരിക്കേറ്റവരെക്കുറിച്ചോ കൊല്ലപ്പെട്ടയാളുടെ കൂടുതല്‍ വിവരങ്ങളോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

 ഒമാൻ നാവികസേനയുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒമാൻ തീരത്തുണ്ടായ ഈ നീക്കം അന്താരാഷ്ട്ര തലത്തില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

കടലാക്രമണം

കടല്‍ മാർഗമുള്ള ആക്രമണങ്ങള്‍ ഇറാൻ ശക്തമാക്കുന്നതിന്റെ സൂചനയായാണ് പ്രതിരോധ വിദഗ്ധർ ഇതിനെ കാണുന്നത്. സുല്‍ത്താൻ ഖാബൂസ് തുറമുഖത്തിന് തൊട്ടടുത്ത് വെച്ച്‌ ഇത്തരമൊരു ആക്രമണം നടന്നത് ഗള്‍ഫ് മേഖലയിലെ കപ്പല്‍ ഗതാഗതത്തിന് വലിയ ഭീഷണിയായിരിക്കുകയാണ്. 

സംഭവത്തില്‍ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഒമാൻ അധികൃതരുമായി ബന്ധപ്പെട്ട് വരികയാണ്. കപ്പലിലുണ്ടായിരുന്ന ബാക്കി ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ