header-ad

പശ്ചിമേഷ്യൻ സംഘർഷം: ഗൾഫ് മേഖലയിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി

 


തിരുവനന്തപുരം: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം ശക്തമായതിനെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിലെ കേന്ദ്രങ്ങളിൽ നടക്കാനിരുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു. വ്യാഴാഴ്ച നടക്കാനിരുന്ന എസ്എസ്എൽസി പരീക്ഷയും മാർച്ച് 5, 6, 7 തീയതികളിൽ നിശ്ചയിച്ചിരുന്ന പ്ലസ് ടു പരീക്ഷകളുമാണ് മാറ്റിയത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

ഗൾഫ് മേഖലയിലെ നിലവിലെ അനിശ്ചിതാവസ്ഥ കണക്കിലെടുത്താണ് വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ഈ തീരുമാനമെടുത്തത്. എന്നാൽ കേരളത്തിലെ പരീക്ഷാ കലണ്ടറിൽ മാറ്റമുണ്ടാകില്ലെന്നും സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഗൾഫിലെ യുദ്ധസമാനമായ സാഹചര്യം വിമാന സർവീസുകളെയും യാത്രാ സൗകര്യങ്ങളെയും ബാധിച്ച പശ്ചാത്തലത്തിലാണ് പരീക്ഷകൾ നീട്ടിവെക്കാൻ സർക്കാർ തീരുമാനിച്ചത്


 

വളരെ പുതിയ വളരെ പഴയ