header-ad

ഗൾഫ് മേഖലയിൽ വീണ്ടും ഇറാന്റെ ആക്രമണശ്രമം; 'ശത്രുക്കൾക്ക് വരാനിരിക്കുന്നത് നല്ല വർഷമായിരിക്കില്ല' എന്ന് മുജ്തബ ഖംനഇ

 


ദുബായ് :മിഡിൽ ഈസ്റ്റിൽ സംഘർഷം മൂർച്ഛിക്കുന്നു. കഴിഞ്ഞ രാത്രിയിൽ വിവിധ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്റെ ഭാഗത്തുനിന്ന് ഡ്രോൺ, മിസൈൽ ആക്രമണശ്രമങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. ദുബായിലേക്ക് എത്തിയ ഡ്രോണുകൾ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തു. സൗദി അറേബ്യയിലും കുവൈത്തിലും വിവിധ മേഖലകളെ ലക്ഷ്യമിട്ടു നടന്ന ആക്രമണങ്ങളും പരാജയപ്പെടുത്തിയതായാണ് വിവരം.

അതേസമയം, ശത്രുരാജ്യങ്ങൾക്ക് വരാനിരിക്കുന്ന കാലം അത്ര ശുഭകരമായിരിക്കില്ലെന്ന കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖംനഇ രംഗത്തെത്തി. പുതിയ പ്രസ്താവനയിലൂടെയാണ് അദ്ദേഹം ഇറാൻ്റെ നിലപാട് വ്യക്തമാക്കിയത്. തുർക്കിയിലും ഒമാനിലും നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനാണെന്ന ആരോപണം അദ്ദേഹം തള്ളി. ഇവ ഇസ്രായേൽ നടത്തിയ 'ആൾമാറാട്ട' ആക്രമണങ്ങളാണെന്നും ഖംനഇ ആരോപിച്ചു

 "തലമുതിർന്ന നേതൃത്വത്തെ വധിക്കുന്നതിലൂടെ ജനങ്ങളെ ഭയപ്പെടുത്താമെന്ന ശത്രുക്കളുടെ മോഹം തകർന്നിരിക്കുകയാണ്," മുജ്തബ ഖംനഇ പ്രസ്താവനയിൽ പറഞ്ഞു.

അമേരിക്കയ്ക്കും ബ്രിട്ടനും മുന്നറിയിപ്പ്

തങ്ങളുടെ താവളങ്ങൾ അമേരിക്കയ്ക്ക് വിട്ടുനൽകുന്ന യു.കെ നടപടി സ്വന്തം പൗരന്മാരുടെ ജീവൻ അപകടത്തിലാക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. യുദ്ധം ജയിച്ചെന്ന അമേരിക്കൻ അവകാശവാദങ്ങളെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി പരിഹസിച്ചു. ഇറാന്റെ വ്യോമപ്രതിരോധം തകർന്നെന്ന് അവകാശപ്പെട്ടതിന് പിന്നാലെയാണ് അമേരിക്കയുടെ എഫ്-35 വിമാനം ഇറാൻ വീഴ്ത്തിയതെന്നും, യു.എസ്.എസ് ജെറാൾഡ് ഫോർഡ് ഉൾപ്പെടെയുള്ള കപ്പലുകൾക്ക് പിന്തിരിയേണ്ടി വന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മറ്റു പ്രധാന വിവരങ്ങൾ:

 * സമാധാന വാഗ്ദാനം: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇടയിലുള്ള തർക്കങ്ങളിൽ സമാധാനത്തിനായി മുൻകൈയെടുക്കാമെന്ന് ഇറാൻ വാഗ്ദാനം നൽകി.

 * എണ്ണയുൽപാദനം: നിരന്തരമായ ആക്രമണങ്ങളെത്തുടർന്ന് ഇറാഖിലെ എണ്ണയുൽപാദനം ഭാഗികമായി നിർത്തിവെച്ചു.

 * കുവൈത്ത്: ആക്രമണത്തിൽ തകർന്ന പ്രധാന പവർലൈനുകൾ കുവൈത്ത് പുനഃസ്ഥാപിച്ചു വരികയാണ്.

 

വളരെ പുതിയ വളരെ പഴയ