header-ad

ഒമാനിൽ മിന്നൽ പ്രളയം: രണ്ട് മലയാളികൾ മരിച്ചു; മരിച്ചത് തൃത്താല സ്വദേശികൾ

 


മസ്കറ്റ്: ഒമാനിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. പാലക്കാട് തൃത്താല സ്വദേശികളായ ഷംല്, യൂസഫ് എന്നിവരാണ് മരിച്ചത്. ഒമാനിലെ വാദി ബനീ ഖാലിദിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. അപ്രതീക്ഷിതമായി ഉണ്ടായ മിന്നൽ പ്രളയത്തിൽ നിരവധി വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടതായും നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഒമാനിലെ സാമൂഹിക പ്രവർത്തകരുടെയും എംബസിയുടെയും നേതൃത്വത്തിൽ നടന്നുവരുന്നു.



വളരെ പുതിയ വളരെ പഴയ