header-ad

ഖത്തറിലെ അല്‍ ഉദൈദിലേക്ക് റഷ്യന്‍ ബോംബര്‍ വിമാനങ്ങളുമായി ഇറാന്‍; രണ്ടു മിനിറ്റ് ശേഷിക്കേ ശ്രമം പരാജയപ്പെടുത്തി


ഖത്തർ: അറേബ്യൻ മേഖലയിലെ തന്നെ  യുഎസിന്റെ ഏറ്റവും വലിയ സൈനിക കേന്ദ്രമാണ് ഖത്തറിലെ അല്‍ ഉദൈദ്. ഇറാന്‍ യുദ്ധ വിമാനങ്ങള്‍ ഉദൈദിലെത്താന്‍ വെറും രണ്ടു മിനിറ്റ് മാത്രം ശേഷിക്കേയാണ് ഖത്തര്‍ ആശ്രമം പരാജയപ്പെടുത്തിയത്.

 ഇറാന്റെ രണ്ട് റഷ്യന്‍ നിര്‍മ്മിത എസ് യു 24 ബോംബര്‍ വിമാനങ്ങള്‍ അല്‍ ഉദൈദ് സൈനിക താവളത്തേയും റാസ് ലഫാന്‍ ഗ്യാസ് പ്ലാന്റിനേയും ലക്ഷ്യമാക്കി നീങ്ങിയത്. 

ഉദൈദിലെത്താന്‍ വെറും രണ്ടു മിനിറ്റ് അകലെ വച്ച്‌ ഖത്തറിന്റെ എഫ് 15 വിമാനങ്ങള്‍ ഈ ആക്രമണത്തെ തടഞ്ഞു. റഡാറുകളില്‍ നിന്നും രക്ഷപ്പെടുന്ന ഉയരത്തിലാണ് ഇറാനിയന്‍ വിമാനങ്ങള്‍ പറന്നിരുന്നത്. ഖത്തര്‍ ആവര്‍ത്തിച്ചു നല്‍കിയ മുന്നറിയിപ്പുകളോട് പ്രതികരിക്കാത്തതിനെ തുടര്‍ന്ന് വിമാനങ്ങള്‍ വെടിവച്ചിട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വളരെ പുതിയ വളരെ പഴയ