ടെക്സസ്: അമേരിക്കയിലെ ടെക്സസിലുള്ള വലേറോ റിഫൈനറിയിൽ വൻ സ്ഫോടനം. സ്ഫോടനത്തെത്തുടർന്ന് പ്ലാന്റിൽ വൻ തീപിടുത്തമുണ്ടാവുകയും പ്രദേശം കറുത്ത പുകപടലങ്ങളാൽ മൂടപ്പെടുകയും ചെയ്തു. അപകടസമയത്ത് നിരവധി ജീവനക്കാർ റിഫൈനറിക്കുള്ളിൽ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
സംഭവസ്ഥലത്ത് അഗ്നിശമനസേനയുടെ ഒന്നിലധികം യൂണിറ്റുകൾ എത്തി തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചുവരികയാണ്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും വീടിന് പുറത്തിറങ്ങരുതെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. പരിക്കേറ്റവരെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ലഭ്യമായിട്ടില്ല. രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.

