യു എ ഇ: നാട്ടിലേക്ക് അവധിക്ക് മടങ്ങാനിരുന്ന മാട്ടൂൽ സ്വദേശിയായ യുവാവ് യുഎഇയിൽ ഹൃദയാഘാതം മൂലം നിര്യാതനായി.
മാട്ടൂൽ മടക്കര സ്വദേശി അജ്നാസ് കോവിലകത്ത് 28 ആണ് മരിച്ചത്. കുറച്ചു വർഷങ്ങളായി യുഎഇയിൽ പോലീസിൽ ജോലി ചെയ്തു വരികയായിരുന്നു അജ്നാസ്.
വരുന്ന ഏപ്രിൽ 24ന് അവധിക്ക് നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി മരണ സംഭവിച്ചത്.
നാട്ടിലേക്ക് വരാനിരുന്ന യുവാവിന്റെ വിയോഗ വാർത്ത നാടിനും പ്രവാസ സമൂഹത്തിനും വലിയ വേദന ഉണ്ടാക്കി. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് വിവരം.

