header-ad

ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി; പകരം സംവിധാനം കൊണ്ടുവരുമെന്ന് വിദ്യാഭ്യാസ വകുപ്പ്.


 പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചു. നിലവിലെ സാഹചര്യത്തില്‍ പരീക്ഷകള്‍ സുഗമമായി നടത്താന്‍ കഴിയില്ലെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് നടപടി. പരീക്ഷയ്ക്ക് പകരം വിദ്യാർത്ഥികൾക്കായി പ്രത്യേക മൂല്യനിർണ്ണയ സംവിധാനം ഏർപ്പെടുത്തും.

പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഒന്നാം വർഷത്തിലെ അന്തിമഫലം മാനദണ്ഡമാക്കിയാകും സർട്ടിഫിക്കറ്റുകൾ നൽകുക. ഇതിനൊപ്പം ബോണസ് മാർക്കും അനുവദിക്കും. എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഓണം, ക്രിസ്മസ് പരീക്ഷകളിലെ മാർക്കുകൾക്കൊപ്പം ബോണസ് മാർക്ക് കൂടി നൽകി ഫലം പ്രസിദ്ധീകരിക്കാനാണ് തീരുമാനം. മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനങ്ങൾ ഉണ്ടായത്.

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഈ തീരുമാനത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതി തേടിയിട്ടുണ്ട്. വ്യോമാക്രമണങ്ങളും യാത്രാവിലക്കുകളും കാരണം ചോദ്യപേപ്പറുകൾ എത്തിക്കാനും വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ എത്താനും ബുദ്ധിമുട്ടുള്ള സാഹചര്യത്തിലാണ് സർക്കാർ പരീക്ഷകൾ ഒഴിവാക്കിയത്. ഗള്‍ഫ് മേഖലയിലെ ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികള്‍ക്ക് ആശ്വാസം നൽകുന്ന ഈ തീരുമാനത്തിന്റെ ഔദ്യോഗിക ഫലം വൈകാതെ വെബ്‌സൈറ്റുകളിൽ ലഭ്യമാകും.


വളരെ പുതിയ വളരെ പഴയ