ഏപ്രിൽ 11 ശനിയാഴ്ച മുതൽ ദുബൈ, അബുദാബി, അമ്മാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ സൗദി എയർലൈൻസ് ഭാഗികമായി പുനരാരംഭിക്കും. ഈ നഗരങ്ങളിലേക്ക് ദിവസേനയുള്ള പ്രത്യേക സർവീസുകൾ നടത്തുമെന്ന് സൗദിയ തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു.
മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി യാത്രക്കാർ തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു. സർവീസുകളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി കൃത്യസമയത്ത് ലഭ്യമാക്കുമെന്നും സൗദിയ വ്യക്തമാക്കിയിട്ടുണ്ട്.

