header-ad

ഒമാന്റെ വടക്കൻ പ്രദേശങ്ങളില്‍ അസ്ഥിര കാലാവസ്ഥയെന്ന് കാലാവസ്ഥാ വകുപ്പ്; ഇന്ന് മഴക്കും മൂടല്‍മഞ്ഞിനും സാധ്യത


മസ്‌കത്ത്: ഒമാന്റെ വടക്കൻ പ്രദേശങ്ങളില്‍ അസ്ഥിര കാലാവസ്ഥ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

ചിലയിടങ്ങളില്‍ ദൂരക്കാഴ്ച കുറയുമെന്നും അധികൃതർ അറിയിച്ചു. മുസന്ദം, ബുറൈമി, നോർത്ത് ബാത്തിന, സൗത്ത് ബാത്തിന, ദാഹിറ, നോർത്ത് ഷർഖിയ എന്നിവയാണ് വടക്കൻ ഗവർണറേറ്റുകള്‍.

വടക്കൻ ഗവർണറേറ്റുകളില്‍ മിക്കയിടത്തും വെള്ളിയാഴ്ച അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നാണ് അറിയിപ്പ്. വ്യത്യസ്ത തീവ്രതയില്‍ മഴ പെയ്യാൻ സാധ്യതയുണ്ട്. ചിലപ്പോള്‍ ഇടിമിന്നലോടുകൂടിയുള്ള മഴ പെയ്യാനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

അതേ സമയം, ബാത്തിന, ദോഫാർ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളില്‍ താഴ്ന്ന മേഘങ്ങളും മൂടല്‍മഞ്ഞും രൂപപ്പെട്ടതായാണ് റിപ്പോർട്ട്. ഇത് ആ പ്രദേശങ്ങളിലെ ദൂരക്കാഴ്ചയെ ബാധിച്ചേക്കാമെന്നും അധികൃതർ പറയുന്നു.

 പ്രത്യേകിച്ച്‌ ദൂരക്കാഴ്ച കുറയാനും പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കും സാധ്യതയുള്ള പ്രദേശങ്ങളിലാണിത്. ഈ സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

മഴക്കെടുതി ബാധിച്ച ഗവർണറേറ്റുകളില്‍ സാഹസിക ടൂറിസം നിർത്തിവച്ചു

മഴക്കെടുതി ബാധിച്ച ഗവർണറേറ്റുകളില്‍ സാഹസിക ടൂറിസം നിർത്തിവച്ച്‌ ഒമാൻ. ഏപ്രില്‍ 12 വരെയാണ് സുരക്ഷ കണക്കിലെടുത്തുള്ള നടപടി. ഏപ്രില്‍ 9 മുതലാണ് സാഹസിക ടൂറിസം നിർത്തിയത്.

 മഴക്കെടുതി ബാധിച്ച ഗവർണറേറ്റുകളില്‍ സാഹസിക ടൂറിസം പ്രവർത്തനങ്ങള്‍ സംഘടിപ്പിക്കരുതെന്ന് പൈതൃക, ടൂറിസം മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

 നിർദ്ദിഷ്ട കാലയളവില്‍ ഈ നിർദേശം പാലിക്കണമെന്ന് അധികൃതർ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു, താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കാനാണ് നടപടിയെന്നും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ