ജിസാൻ: ജിസാനിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ ഇരിക്കൂർ പെടയങ്കോട് സ്വദേശി കെ.ടി ഹനീഫ (55) ആണ് മരിച്ചത്. ജോലിസ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആറു വർഷമായി ജിസാനിൽ ബൂഫിയ നടത്തി വരികയായിരുന്നു ഹനീഫ. മരണാനന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

