header-ad

ബിഗ് ടിക്കറ്റ് - ഒരു ലക്ഷം ദിര്‍ഹം പങ്കിട്ട് നാലു പേര്‍; രണ്ട് മലയാളികള്‍ക്കും സമ്മാനം


യു എ ഇ: ബിഗ് ടിക്കറ്റിന്റെ ഏപ്രില്‍ മാസത്തെ രണ്ടാമത്തെ ഇ-ഡ്രോയില്‍ രണ്ട് മലയാളികള്‍ക്ക് 25,000 ദിർഹം വീതം സമ്മാനം.

മൊത്തം നാലു പേരാണ് വിജയികളായത്. ബംഗ്ലാദേശ്, സിറിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മറ്റു രണ്ടു വിജയികള്‍. മൊത്തം സമ്മാനത്തുക 100,000 ദിർഹമാണ്.

ഖത്തറില്‍ ജോലി ചെയ്യുന്ന വിജയകുമാർ പദ്മനാഭനാണ് സമ്മാനം നേടിയ ഒരു മലയാളി. തനിച്ചാണ് അദ്ദേഹം ബിഗ് ടിക്കറ്റില്‍ പങ്കെടുത്തത്.

"ഫോണ്‍ കോള്‍ എടുക്കാൻ കഴിഞ്ഞില്ല. പക്ഷേ, ഇമെയില്‍ കണ്ടപ്പോള്‍ തുള്ളിച്ചാടിപ്പോയി." - വിജയി പറയുന്നു.

മനു അഗസ്റ്റിൻ ആണ് രണ്ടാമത്തെ മലയാളി വിജയി. ദുബായിലാണ് മനു താമസിക്കുന്നത്. പത്ത് സുഹൃത്തുക്കള്‍ക്കൊപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റില്‍ പങ്കെടുത്തത്.

ബില്‍ഡിങ് മെയിന്റനൻസ് കോർഡിനേറ്റായി ജോലി നോക്കുന്ന മുഹമ്മദ് മുൻജുർ ആണ് ബംഗ്ലാദേശിയായ വിജയി. 

അബുദാബിയിലാണ് അദ്ദേഹം താമസിക്കുന്നത്. സുഹൃത്തുക്കളായ 18 പേർക്കൊപ്പമാണ് മുഹമ്മദ് മത്സരത്തില്‍ പങ്കെടുത്തത്. ഭാവിയില്‍ വലിയ സമ്മാനം നേടാനാകുമെന്നാണ് പ്രതീക്ഷയെന്ന് മുഹമ്മദ് പറയുന്നു.

സിറിയയില്‍ നിന്നുള്ള വഫ ഖലാഫ് അബുദാബിയിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ 12 വർഷമായി ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.

കൃത്യം സമയത്താണ് തനിക്ക് സമ്മാനത്തുക ലഭിച്ചതെന്നും ഇത് ഉപയോഗിച്ച്‌ തനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും വിജയി പറഞ്ഞു.

ഏപ്രിലില്‍ നിരവധി സമ്മാനങ്ങള്‍ ആണ് ബിഗ് ടിക്കറ്റ് നല്‍കുന്നത്. ആറ് പേർക്ക് മില്യണയർമാരാകാൻ അവസരമുണ്ട്.

25 മില്യണ്‍ ദിർഹമാണ് ഗ്രാൻഡ് പ്രൈസ്. അഞ്ച് പേർക്ക് ഓരോ മില്യണ്‍ ദിർഹംവീതം സമാശ്വാസ സമ്മാനവും ലഭിക്കും.

ഇ-ഡ്രോകള്‍ ആഴ്ച്ചതോറും തുടരും. നാല് വിജയികള്‍ക്ക് 25,000 ദിർഹംവീതമാണ് സമ്മാനം. ബിഗ് വിൻ മത്സരം ഏപ്രില്‍ 24 വരെ തുടരും. 

ഒറ്റ ഇടപാടില്‍ രണ്ടോ അതിലധികമോ ടിക്കറ്റുകള്‍ എടുത്താല്‍ ഇതില്‍ പങ്കെടുക്കാം. നാല് വിജയികള്‍ക്ക് 50,000 ദിർഹം മുതല്‍ 150,000 ദിർഹംവരെ നേടാം എന്നതാണ് ഗുണം. ഇവർക്ക് മെയ് 3-ന് നടക്കുന്ന ലൈവ് ഡ്രോയിലും പങ്കെടുക്കാം.

ഡ്രീം കാർ സീരീസില്‍ രണ്ട് ലക്ഷുറി വാഹനങ്ങള്‍ സ്വന്തമാക്കാം. ലാൻഡ് റോവർ ഡിഫൻഡർ മെയ് 3-നും റേഞ്ച് റോവർ വെലാർ ജൂണ്‍ 3-നും വിജയികള്‍ക്ക് സ്വന്തമാകും.

വളരെ പുതിയ വളരെ പഴയ