header-ad

സ്കൂൾ പരിസരങ്ങളിലും താമസസ്ഥലങ്ങളിലും വേഗത കുറയ്ക്കണം; ഡ്രൈവർമാർക്ക് കർശന നിർദ്ദേശവുമായി ആഭ്യന്തര മന്ത്രാലയം

 


റിയാദ്: പൊതുസുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പാർപ്പിട കേന്ദ്രങ്ങളിലും സ്കൂൾ പരിസരങ്ങളിലും വാഹനങ്ങളുടെ വേഗത പരിമിതപ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം. വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ഡ്രൈവർമാരുടെ ഭാഗത്തുനിന്നുള്ള ജാഗ്രത അനിവാര്യമാണെന്ന് മന്ത്രാലയം സോഷ്യൽ മീഡിയയിലൂടെ ഓർമ്മിപ്പിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിൽ വേഗത കുറയ്ക്കുന്നത് വഴി കുട്ടികൾക്ക് സുരക്ഷിതമായ ഗതാഗത അന്തരീക്ഷം ഉറപ്പാക്കാൻ സാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും, ശ്രദ്ധ വ്യതിചലിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും മന്ത്രാലയം നേരത്തെ എസ്എംഎസ് വഴി നിർദ്ദേശം നൽകിയിരുന്നു.

കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കാൻ നിശ്ചിത ക്രോസിംഗുകൾ (Pedestrian Crossings) മാത്രമേ ഉപയോഗിക്കാവൂ എന്നും അധികൃതർ അറിയിച്ചു. നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സുരക്ഷിതമായ യാത്രാ സംസ്കാരം വളർത്തിയെടുക്കാൻ പൊതുജനങ്ങൾ സഹകരിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.



വളരെ പുതിയ വളരെ പഴയ