header-ad

തൃശൂർ വെടിക്കെട്ടുപുര അപകടം: ലുലു ഗ്രൂപ്പ് ധനസഹായം പ്രഖ്യാപിച്ചു

 


അബുദാബി : തൃശൂര്‍ വെടിക്കെട്ടുപുര അപകടത്തില്‍പ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി പറഞ്ഞു. ജില്ലാ കലക്ടര്‍ മുഖേനയായിരിക്കും സഹായം നല്‍കുക. അപകടത്തില്‍ എംഎ യൂസഫലി അനുശോചനം രേഖപ്പെടുത്തി.

നേരത്തെ സംസ്ഥാന സര്‍ക്കാരും ധനസഹായം പ്രഖ്യാപിച്ചിരുന്നു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ നല്‍കും. സിഎംആര്‍ഡിഎഫില്‍ നിന്നും 10 ലക്ഷം എസ്ഡിആര്‍എഫില്‍ നിന്നും 4 ലക്ഷം രൂപയും നല്‍കും പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചു.

ചികിത്സ ചെലവ് മുഴുവന്‍ സര്‍ക്കാര്‍ വഹിക്കും. പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചു



വളരെ പുതിയ വളരെ പഴയ