header-ad

ഇറാൻ സംഘർഷം: ആണവായുധങ്ങൾ ഉപയോഗിക്കില്ലെന്ന് ട്രംപ്

 

വാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക
സംഘർഷത്തിൽ ആണവായുധങ്ങൾ പ്രയോഗിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ ആയുധങ്ങൾ ഉപയോഗിച്ചു തന്നെ ഇറാന്റെ സൈനിക ശക്തിയെ അമേരിക്ക പൂർണ്ണമായും തകർത്തിട്ടുണ്ടെന്നും അതിനാൽ ആണവായുധങ്ങളുടെ ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു. ആണവായുധങ്ങളുടെ ഉപയോഗത്തെ താൻ എതിർക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാന്റെ നാവികസേനയെ തകർത്തെന്നും വ്യോമസേനയും റഡാർ സംവിധാനങ്ങളും പൂർണ്ണമായും നശിപ്പിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. മേഖലയിൽ ഏർപ്പെടുത്തിയിട്ടുള്ള ശക്തമായ ഉപരോധം തുടരുമെന്നും ദീർഘകാലം നിലനിൽക്കുന്ന ഒരു കരാറാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, മേഖലയിൽ അമേരിക്ക സൈനിക സാന്നിധ്യം വീണ്ടും വർദ്ധിപ്പിച്ചു. യുഎസ്എസ് ജോർജ്ജ് എച്ച്.ഡബ്ല്യു ബുഷ് എന്ന വിമാനവാഹിനിക്കപ്പൽ കൂടി ഇന്ത്യൻ മഹാസമുദ്രത്തിൽ എത്തിയതോടെ മേഖലയിലെ അമേരിക്കൻ വിമാനവാഹിനിക്കപ്പലുകളുടെ എണ്ണം മൂന്നായി. യുഎസ്എസ് അബ്രഹാം ലിങ്കൺ അറബിക്കടലിലും യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് ചെങ്കടലിലും നിലയുറപ്പിച്ചിട്ടുണ്ട്. ഇറാന് മേലുള്ള സമ്മർദ്ദം ശക്തമാക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് പെന്റഗൺ വിലയിരുത്തുന്നു.

 

വളരെ പുതിയ വളരെ പഴയ