header-ad

ഖത്തറിൽ ഈ വാരാന്ത്യത്തിൽ ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യത; കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്


ദോഹ: ഈ വാരാന്ത്യത്തിൽ ഖത്തറിലുടനീളം ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വിഭാഗം (QMD) അറിയിച്ചു. അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് പ്രതിവാര റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഏപ്രിൽ 30 വ്യാഴാഴ്ച പകൽ സമയത്ത് താരതമ്യേന ചൂടുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുക. വെള്ളിാഴ്ച പുലർച്ചെയോടെ കാറ്റ് ശക്തമാകാനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ആകാശം മേഘാവൃതമായിരിക്കുമെങ്കിലും താപനില ഉയർന്ന നിലയിൽ തന്നെ തുടരും.

ശനിയാഴ്ച പകൽ സമയത്ത് ചൂട് വർധിക്കാനാണ് സാധ്യത. ചില പ്രദേശങ്ങളിൽ നേരിയ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 ഈ ദിവസങ്ങളിൽ കുറഞ്ഞ താപനില 26 ഡിഗ്രി സെൽഷ്യസും പരമാവധി താപനില 37 ഡിഗ്രി സെൽഷ്യസും ആയിരിക്കും. കടലിൽ പോകുന്നവരും തീരപ്രദേശങ്ങളിൽ ഉള്ളവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

 

വളരെ പുതിയ വളരെ പഴയ