ബലിപെരുന്നാള്‍: ദുബായിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് വാരാന്ത്യമടക്കം ഒമ്പത് ദിവസത്തെ ഔദ്യോഗിക അവധി


ദുബായ്: ബലിപെരുന്നാളിനോട് അനുബന്ധിച്ച്‌ ദുന്മായിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് വാരാന്ത്യ അവധിയടക്കം ഒമ്പത് ദിവസം അവധി.

മെയ് 25 മുതല്‍ 29 വരെയാണ് ഔദ്യോഗിക അവധി. ജൂണ്‍ ഒന്നിന് ക്ലാസ് പുനഃരാരംഭിക്കും. മെയ് 23, 24, 30, 31 തീയതികളിലെ പതിവ് വാരാന്ത്യ അവധിയടക്കമാണ് നീണ്ട അവധിക്കാലം ലഭിക്കുക.

കഴിഞ്ഞ ആഴ്ച യുഎഇ വിദ്യാഭ്യാസ മന്ത്രാലയം മൂന്നാം സെമസ്റ്ററിനുള്ള മധ്യകാല അവധി തീയതികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെഎച്ച്‌ഡിഎയുടെ പ്രഖ്യാപനം. 

വിദ്യാർഥികള്‍ക്കും അഡ്മിനിസ്‌ട്രേറ്റീവ്, ടീച്ചിങ് സ്റ്റാഫുകള്‍ക്കും മെയ് 25 മുതല്‍ 29 വരെ ബലി പെരുന്നാള്‍ അവധിയായിരിക്കും.

വളരെ പുതിയ വളരെ പഴയ