കുവൈത്ത് സിറ്റി: കുവൈത്ത് അർദിയയില്‍ പ്രവാസി മലയാളി മരിച്ചു. മലപ്പുറം മാറഞ്ചേരി സ്വദേശി മഞ്ചേരി വീട്ടില്‍ ഗോപിനാഥൻ (ഗോപി - 56 വയസ്സ്) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.
കുവൈത്തി വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം ഇന്ന് ഉച്ചക്ക് 2മണിക്ക് പൊതു ദർശനത്തിന് സഭ മോർച്ചറില്‍ വെച്ചു.
നാളെ ഉച്ചക്ക് ഒരു മണിക്ക് കുവൈത്ത് എയർവെയ്‌സില്‍ നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികള്‍ സലീം കൊമ്മേരിയുടെ നേതൃത്വത്തില്‍ പൂർത്തിയായി. ഭാര്യ :സുനിത മക്കള്‍ : ആദിത്യൻ, ആര്യ.
