ഹൃദയാഘാതം: അബഹയിൽ തിരുവനന്തപുരം സ്വദേശി മരിച്ചു


 അബഹ: സൗദി അറേബ്യയിലെ തെക്കൻ പ്രവിശ്യയായ അബഹയ്ക്ക് സമീപം മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സക്കീർ (51) ആണ് സബ്ത്തുൽ ആലായിൽ മരിച്ചത്. ഇവിടെ സ്വന്തമായി ലോൺട്രി നടത്തിവരികയായിരുന്നു.

നാല് മാസം മുൻപാണ് സക്കീർ അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്. നിലവിൽ സബ്ത്തുൽ ആലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കാനാണ് ബന്ധുക്കളുടെ തീരുമാനം. ഭാര്യയും രണ്ട് പെൺമക്കളും ഒരു മകനുമാണ് അദ്ദേഹത്തിനുള്ളത്. മരണവിവരമറിഞ്ഞ് ഖമീസ് മുശൈത്തിലുള്ള സഹോദരൻ സ്ഥലത്തെത്തിയിട്ടുണ്ട്. നിയമനടപടികൾ പൂർത്തിയാക്കി വരികയാണെന്ന് ബന്ധുക്കൾ അറിയിച്ചു.



വളരെ പുതിയ വളരെ പഴയ