പ്രചരിക്കുന്നത് വ്യാജവാർത്ത,യു.എ.യിലെ ഇന്ത്യക്കാരെ ഫുജൈറ വഴി ഒഴിപ്പിക്കുന്നുവെന്ന വാർത്ത അധികൃതർ നിഷേധിച്ചു


ദുബായ് : ഫുജൈറ തുറമുഖം വഴി യുഎഇയിലെ ഇന്ത്യൻ തൊഴിലാളികളെ ഒഴിപ്പിക്കാൻ പദ്ധതിയില്ലെന്നും ഇത് സംബന്ധിച്ചുള്ള വാർത്തകൾ വ്യാജമാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വസ്തുതാ പരിശോധനാ അക്കൗണ്ടായ എംഇഎ ഫാക്റ്റ് ചെക്ക്. 

ഫുജൈറ തുറമുഖം വഴി ഇന്ത്യൻ തൊഴിലാളികളെ ഒഴിപ്പിക്കാൻ ഇന്ത്യയും യുഎഇയും ചേർന്ന് പ്രവർത്തിക്കുകയാണെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഇത് വ്യാജമാണെന്ന് ഇന്ന് രാവിലെ സമൂഹ മാധ്യമ പോസ്റ്റിലൂടെ എംഇഎ ഫാക്റ്റ് ചെക്ക് അറിയിക്കുകയായിരുന്നു

വളരെ പുതിയ വളരെ പഴയ