ഖത്തർ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് മെക്കയിൻസ് സ്റ്റോർ വാർഷികാഘോഷം,ഇന്ന് വമ്പിച്ച ഇളവുകൾ

 


ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ മെക്കയിൻസ് സ്റ്റോറിൽ നാലാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. വാർഷികാഘോഷത്തിന്റെ ഭാഗമായി മെയ് 24 ഞായറാഴ്ച മെക്കയിൻസ് സ്റ്റോറിൽ വെറും നാല് റിയാലിന് നിരവധി ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം പ്രത്യേക ഹവർലി ഓഫറുകളും പ്രമോഷനുകളും ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ ഗ്രാൻഡ് മാളിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും ഈദ് പ്രമോഷനും ഇപ്പോൾ പുരോഗമിക്കുകയാണ്.

ഗാർമെന്റ്സ്, മെൻസ് ആൻഡ് ലേഡീസ് ഫാഷൻ, കിഡ്സ് ഡ്രസ് വിഭാഗങ്ങളിലായി വിപുലമായ കലക്ഷനുകളാണ് പ്രത്യേക വിലക്കിഴിവിൽ ഉപഭോക്താക്കൾക്കായി കാത്തിരിക്കുന്നത്. എല്ലാ ഓഫറുകൾക്കും പുറമെ 50 റിയാലിനോ അതിനു മുകളിലോ പർച്ചേസ് ചെയ്യുന്നവർക്ക് റാഫിൾ പ്രൊമോഷനിലൂടെ ആകർഷകമായ സമ്മാനങ്ങൾ സ്വന്തമാക്കാനും അവസരമുണ്ട്. 10 പുതിയ മോഡൽ ഹ്യൂണ്ടായ് ആക്സന്റ് കാറുകളും 100,000 റിയാലിന്റെ കാഷ് പ്രൈസുമാണ് മെഗാ സമ്മാനമായി ഒരുക്കിയിരിക്കുന്നത്.

ഖത്തറിലെ ഉപഭോക്താക്കളുടെ മാറിവരുന്ന ആവശ്യങ്ങൾ മനസ്സിലാക്കി കൂടുതൽ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ഉൾപ്പെടുത്തി മികച്ച ആനുകൂല്യങ്ങൾ ഒരുക്കാനാണ് തങ്ങൾ എപ്പോഴും ശ്രമിക്കുന്നതെന്ന് റീജണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ വ്യക്തമാക്കി.

 

വളരെ പുതിയ വളരെ പഴയ