ഖത്തർ തീരങ്ങളിൽ ഇന്ധന മലിനീകരണം പടരുന്നെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ജിസിഒ


 ദോഹ: മേഖലയിലെ സംഘർഷങ്ങളെ തുടർന്ന് കടലിലുണ്ടായ ഇന്ധന മലിനീകരണം രാജ്യത്തിന്റെ തീരങ്ങളിലേക്ക് പടരുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് ഖത്തർ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന വാർത്തകൾക്കൊന്നും യാതൊരുവിധ സത്യവുമില്ലെന്ന് അധികൃതർ വ്യക്തമാക്കി.

വിഷയവുമായി ബന്ധപ്പെട്ട വിവിധ സർക്കാർ വകുപ്പുകളുമായി ഏകോപിപ്പിച്ച് കടലിലും തീരപ്രദേശങ്ങളിലും കൃത്യമായ നിരീക്ഷണ പ്രവർത്തനങ്ങളും ഫീൽഡ് പരിശോധനകളും നിലവിൽ തുടരുന്നുണ്ടെന്നും ജിസിഒ പ്രസ്താവനയിൽ അറിയിച്ചു. പൊതുജനങ്ങൾ ഇത്തരം കാര്യങ്ങളിൽ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും അടിസ്ഥാനമില്ലാത്ത കിംവദന്തികളോ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളോ പ്രചരിപ്പിക്കുന്നതിൽ നിന്ന് പൂർണ്ണമായി വിട്ടുനിൽക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

 

വളരെ പുതിയ വളരെ പഴയ