സൗദിയുടെ വിവിധ ഇടങ്ങളിൻ മഴ തുടരുമെന്ന് മുന്നറിയിപ്പ്


റിയാദ്: രാജ്യത്തിന്റെ ഒട്ടുമിക്ക പ്രവിശ്യകളിലും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

നജ്‌റാൻ, റിയാദ്, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തി മേഖല, അല്‍ ജൗഫ്, തബൂക്ക് എന്നിവിടങ്ങളിലാണ് മഴക്ക് സാധ്യത. ഹാഇല്‍, ഖസീം പ്രവിശ്യകളിലെ ചില ഭാഗങ്ങളിലേക്കും മഴ വ്യാപിച്ചേക്കും.

ജിസാൻ, അസീർ, അല്‍ ബഹ, മക്ക എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിലും മഴ സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നതായി കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റുമുണ്ടാകും.

 ശക്തമായ കാറ്റ് കാരണം കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവരും തീർഥാടകരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

വളരെ പുതിയ വളരെ പഴയ