ഷാർജ: എമിറേറ്റിൽ ജൂലൈ ഒന്നു മുതൽ പാർക്കിങ് അർധരാത്രി 12 വരെയാക്കുന്നു. ഷാർജ സിറ്റി, കൽബ, ഖോർഫുക്കാൻ, ദൈദ് എന്നിവിടങ്ങളിലെ എല്ലാ പെയ്ഡ് പാർക്കിങ് മേഖലകളിലും അർധരാത്രി 12 വരെ പാർക്കിങ് ഫീസ് നൽകേണ്ടി വരും.
വ്യത്യസ്ത സമയങ്ങളുണ്ടായിരുന്ന മഞ്ഞ, നീല നിറങ്ങളിലുള്ള പാർക്കിങ് മേഖലകളെ ഒരേ സമയക്രമത്തിലേക്ക് (രാവിലെ 8 മുതൽ അർധരാത്രി 12 വരെ) ഏകീകരിച്ചു. വെള്ളിയാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും പാർക്കിങ് സൗജന്യമായി തുടരും.
എന്നാൽ, അവധി ദിവസങ്ങളിലും ഫീസ് ഈടാക്കുന്ന പ്രത്യേക മേഖലകളിൽ മാറ്റമുണ്ടാകില്ല. പാർക്കിങ് സമയം നീട്ടിയെങ്കിലും സീസണൽ പാർക്കിങ് പെർമിറ്റുകളുടെ നിരക്കുകളിൽ വർധന വരുത്തിയിട്ടില്ല.
ഷാർജ സിറ്റി, കൽബ, ഖോർഫുക്കാൻ, ദൈദ് എന്നിവിടങ്ങളിലെ എല്ലാ പെയ്ഡ് പാർക്കിങ് മേഖലകളിലും അർധരാത്രി 12 വരെ പാർക്കിങ് ഫീസ് നൽകേണ്ടി വരും.
വെള്ളിയാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും പാർക്കിങ് സൗജന്യമായി തുടരും. എന്നാൽ, അവധി ദിവസങ്ങളിലും ഫീസ് ഈടാക്കുന്ന പ്രത്യേക മേഖലകളിൽ മാറ്റമുണ്ടാകില്ല.
നഗരത്തിൽ വർധിച്ചു വരുന്ന ജനസാന്ദ്രത, ടൂറിസം മേഖലയിലെ വളർച്ച, വാണിജ്യ ആവശ്യങ്ങൾ എന്നിവ കണക്കിലെടുത്താണു പാർക്കിങ് സമയം നീട്ടിയതെന്നു പബ്ലിക് പാർക്കിങ് ഡിപ്പാർട്മെന്റ് ഡയറക്ടർ ഹമദ് അൽ ഖായിദ് വ്യക്തമാക്കി.
രാത്രി 10നു ശേഷമുള്ള പാർക്കിങ് ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും അലക്ഷ്യമായ പാർക്കിങ് തടയുന്നതി നും പുതിയ തീരുമാനം സഹായിക്കും.
