പുത്തൻ വികസന പ്രഖ്യാപനവുമായി ഷെയ്ഖ് ഹംദാൻ; സ്വപ്നങ്ങൾക്ക് ഊർജ്ജം പകർന്ന് ദുബായ് - ഇറ്റ്


ദുബായ്: ദുബായിയുടെ വികസനക്കുതിപ്പിന് ഊർജം പകരുന്ന നൂതനമായ 'ദുബായ് -ഇറ്റ്' അവാർഡ് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം പ്രഖ്യാപിച്ചു.

 ദുബായിലെ ഭരണാധികാരികളുടെ കാഴ്ചപ്പാടുകളും നഗരത്തിന്റെ അത്ഭുതകരമായ വളർച്ചാ യാത്രയും ഉൾക്കൊള്ളുന്നതാണ് ഈ പുതിയ അവാർഡ് പദ്ധതി. 

നവീന ആശയങ്ങളെ യാഥാർത്ഥ്യമാക്കാനും പ്രവർത്തനങ്ങളിൽ വേഗവും കൃത്യതയും ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ഒരു കർമ്മ തത്ത്വശാസ്ത്രമായാണ് 'ദുബായ് -ഇറ്റ്' രൂപകൽപന ചെയ്തിരിക്കുന്നത്.

പുത്തൻ തലമുറയെ മികച്ച നേട്ടങ്ങളിലേക്ക് പ്രചോദിപ്പിക്കുന്നതിനായി എല്ലാ വർഷവും നൽകുന്ന ഈ അവാർഡിന് സർക്കാർ-സ്വകാര്യ മേഖലകളിലെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അപേക്ഷിക്കാവുന്നതാണ്. വിവിധ വിഭാഗങ്ങളിലായാണ് അവാർഡുകൾ നിശ്ചയിച്ചിരിക്കുന്നത്:

പദ്ധതികൾ:

1. സർക്കാർ പദ്ധതി: റെക്കോർഡ് സമയത്തിനുള്ളിൽ മികച്ച ഫലങ്ങൾ കൈവരിച്ച സർക്കാർ പദ്ധതികൾ.

2. സാങ്കേതികവിദ്യ: നൂതന സാങ്കേതികവിദ്യയിലൂടെ ആശയങ്ങളെ സുസ്ഥിരമായ ഫലങ്ങളാക്കി മാറ്റിയ പദ്ധതികൾ

3. റിയൽ എസ്റ്റേറ്റ്: നഗരത്തിന്റെ വികസനത്തിൽ നിർണായക സ്വാധീനം ചെലുത്തിയ റിയൽ എസ്റ്റേറ്റ് പദ്ധതികൾ.

4. വിദ്യാഭ്യാസം: അച്ചടക്കവും ലക്ഷ്യബോധവും പ്രോത്സാഹിപ്പിക്കുന്ന വിദ്യാഭ്യാസ പദ്ധതികൾ.

സ്‌ഥാപനങ്ങൾ:

1. സർക്കാർ സ്‌ഥാപനം: പ്രവർത്തനവേഗവും കൃത്യതയും സംസ്കാരമാക്കിയ സർക്കാർ സ്‌ഥാപനങ്ങൾ:

2. കമ്പനികൾ:

പ്രവർത്തനക്ഷമതയിലും വിപണി സ്വാധീനത്തിലും വലിയ മാറ്റം കൊണ്ടുവന്ന കമ്പനികൾ.

വ്യക്തികൾ:

1. പ്രോജക്ട് മാനേജർ: മികച്ച ആസൂത്രണത്തിലൂടെയും വേഗമാർന്ന നിർവ്വഹണത്തിലൂടെയും നേട്ടങ്ങൾ കൊയ്ത സർക്കാർ പ്രോജക്ട് മാനേജർമാർ.

2. സംരംഭകർ: മികച്ച ആശയങ്ങളെ വിജയകരമായ സംരംഭങ്ങളാക്കി മാറ്റിയ സംരംഭകർ. ദുബായിയുടെ വികസന മാതൃകയെ ആഗോളതലത്തിൽ തന്നെ പുതിയ ഉയരങ്ങളിലെത്തിക്കാനും, കൂടുതൽ പ്രവർത്തനക്ഷമമായ ഒരു സംസ്ക‌ാരം വളർത്തിയെടുക്കാനും ഈ അവാർഡ് പദ്ധതി വഴി സാധിക്കുമെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ