കേന്ദ്ര സർക്കാർ എബോള പ്രതിരോധം ശക്തമാക്കുന്നു; അന്താരാഷ്ട്ര യാത്രക്കാർക്ക് എയർ സുവിധ 2.0 രജിസ്ട്രേഷൻ നിർബന്ധമാക്കി


 യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് കേന്ദ്ര സർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാജ്യാന്തര തലത്തിൽ എബോള വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തിലാണ് രാജ്യത്ത് പ്രതിരോധ നടപടികൾ ശക്തമാക്കിയത്. ഇനി മുതൽ ഇന്ത്യയിലേക്ക് വരുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും വിമാനത്തിൽ കയറുന്നതിന് മുൻപായി ഓൺലൈൻ ആരോഗ്യ പ്രഖ്യാപന ഫോം നിർബന്ധമായും പൂരിപ്പിക്കണം. ഇതിനായി കോവിഡ് കാലത്തിന് ശേഷം നിർത്തലാക്കിയ എയർ സുവിധ പോർട്ടൽ കൂടുതൽ മാറ്റങ്ങളോടെ എയർ സുവിധ 2.0 എന്ന പേരിൽ കേന്ദ്ര സർക്കാർ വീണ്ടും സജ്ജമാക്കിയിട്ടുണ്ട്.

ആഫ്രിക്കൻ രാജ്യങ്ങളിൽ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയെ ലോകാരോഗ്യ സംഘടന ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ ഈ അടിയന്തര നീക്കം. ഇന്ത്യയിൽ എത്തുന്ന എല്ലാ രാജ്യാന്തര യാത്രക്കാരും തങ്ങളുടെ വിമാന യാത്രയ്ക്ക് മുൻപായി എയർ സുവിധ പോർട്ടൽ വഴി ഡിജിറ്റൽ ഹെൽത്ത് ഫോം സമർപ്പിക്കണമെന്ന് മന്ത്രാലയം നിർബന്ധമാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളിലെ പരിശോധനകൾ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഡിജിറ്റൽ ഹെൽത്ത് ഡിക്ലറേഷൻ നിർബന്ധമാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.

 

വളരെ പുതിയ വളരെ പഴയ