നിയമലംഘനം; ഖത്തറിൽ 17 ട്രാവൽ, എയർ കാർഗോ ഏജൻസികൾ സിവിൽ ഏവിയേഷൻ അതോറിറ്റി അടപ്പിച്ചു

 


ദോഹ: ഖത്തറിലെ വ്യോമഗതാഗത മേഖലയിൽ നിരീക്ഷണവും നിയമപാലനവും കർശനമാക്കുന്നതിന്റെ ഭാഗമായി മാനദണ്ഡങ്ങൾ ലംഘിച്ച 17 ട്രാവൽ, എയർ കാർഗോ ഏജൻസികൾ അടച്ചുപൂട്ടിയതായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി (ക്യുസിഎഎ) അറിയിച്ചു. രാജ്യത്ത് പ്രവർത്തിക്കുന്ന യാത്രാ, വ്യോമ കാർഗോ ഏജൻസികളിൽ അതോറിറ്റി നടത്തിവരുന്ന വ്യാപകമായ പരിശോധനകളുടെ ഭാഗമായാണ് ഈ നടപടി.

വ്യോമയാന മേഖലയിലെ അംഗീകൃത നിയമങ്ങളും ചട്ടങ്ങളും എല്ലാ സ്ഥാപനങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വരും ദിവസങ്ങളിലും പരിശോധനകൾ ഊർജ്ജിതമായി തുടരുമെന്ന് അതോറിറ്റി പ്രസ്താവനയിലൂടെ വ്യക്തമാക്കി. യാത്രാ, എയർ കാർഗോ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ ഏജൻസികളും തങ്ങളുടെ സർവീസുകൾ ആരംഭിക്കുന്നതിന് മുൻപ് അതോറിറ്റി അനുശാസിക്കുന്ന ആവശ്യമായ ലൈസൻസുകൾ കൃത്യമായി നേടിയിരിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി കർശന നിർദേശം നൽകി.


വളരെ പുതിയ വളരെ പഴയ