ഖത്തറിലെ പ്രമുഖ സ്ഥാപനത്തിലേക്ക് എസി/എച്ച്‌വിഎസി സെയിൽസ് തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു

 


ദോഹ: ഖത്തറിലെ പ്രമുഖ സ്ഥാപനമായ എംപവർ ഖത്തറിലേക്ക് എസി, എച്ച്‌വിഎസി (AC/HVAC) വിഭാഗങ്ങളിൽ സെയിൽസ് തസ്തികകളിലേക്ക് പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. റീട്ടെയിൽ, പ്രോജക്ട് വിപണിയിൽ കഴിവ് തെളിയിച്ചവർക്ക് മുൻഗണന നൽകുന്നതാണ്.

ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിൽ മികച്ച പ്രാവീണ്യം, എസി/എച്ച്‌വിഎസി ഉൽപ്പന്നങ്ങളുടെ വിപണനത്തിലുള്ള പരിചയം, മികച്ച ആശയവിനിമയ ശേഷിയും വിലപേശൽ ചാതുര്യവും എന്നിവയാണ് പ്രധാന യോഗ്യതകൾ. കൂടാതെ ഖത്തർ ഉൾപ്പെടെയുള്ള ജിസിസി പ്രാദേശിക വിപണിയെക്കുറിച്ച് കൃത്യമായ അറിവും സാധുവായ ഡ്രൈവിംഗ് ലൈസൻസും ഉള്ളവരായിരിക്കണം അപേക്ഷകർ. നിലവിൽ ഖത്തറിലുള്ളവർക്ക് വിസ മാറ്റം (Visa Change) ലഭ്യമായിരിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ തങ്ങളുടെ ബയോഡാറ്റ showroom@empowerqatar.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്.


വളരെ പുതിയ വളരെ പഴയ